സി പി എമ്മിന് മനസാക്ഷി നഷ്ടപ്പെട്ടു: കുഞ്ഞാലിക്കുട്ടി

വ്യാഴം, 17 മെയ് 2012 (17:31 IST)
PRO
PRO
മനസാക്ഷി നഷ്ടപ്പെട്ട പാര്‍ട്ടിയായി സി പി എം മാറിയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അക്രമരാഷ്‌ട്രീയം ഉപേക്ഷിച്ചില്ലെങ്കില്‍ സി പി എമ്മിന്‌ ബംഗാളിലെ അവസ്ഥയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ക്വട്ടേഷന്‍ പ്രവര്‍ത്തനം കൊണ്ട് പാര്‍ട്ടി നിലനില്‍ക്കുമെന്ന്‌ സി പി എം കരുതരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി പി എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ ലീഗ്‌ പ്രവര്‍ത്തകനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സി പി എം മുന്‍ ഏരിയാ സെക്രട്ടറി മുഹമ്മദ്‌ കുട്ടി മാസ്റ്ററുടെ മകനും ചേലക്കര ഗ്രാമപഞ്ചായത്ത്‌ അംഗവുമായ റഫീഖ് ഫൈസല്‍, സുരേഷ്‌, സുകുമാരി എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. റഫീഖ്‌ കഴിഞ്ഞ പഞ്ചായത്ത്‌ തെരുഞ്ഞെടുപ്പ്‌ കാലത്ത്‌ സി പി എമ്മില്‍ നിന്ന് രാജിവച്ച്‌ ലീഗില്‍ ചേര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക