സി പി എം കര്‍ഷകരെ ചൂഷണം ചെയ്യുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്ണദാസ്. കുട്ടനാട്ടിലും ഇതാണ് നടക്കുന്നത്.
കുട്ടനാട്ടിലെ കൃഷി നാശത്തിന് കാരണം വേനല്‍ മഴയും സി പി എമ്മുമാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. കര്‍ഷകര്‍ക്ക് 2005 മുതല്‍ നല്‍കാനുള്ള കുടിശ്ശിക വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുധനാഴ്ച കര്‍ഷക സത്യാഗ്രം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
കാലാഹരണപ്പെട്ട വര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ ഭൂമിയായി കുട്ടനാടിനെ മാറ്റാനാണ് നീക്കം. കര്‍ഷകരും കര്‍ഷകതൊഴിലാളികളും തമ്മില്‍ പ്രശ്നമുണ്ടാക്കുയാണ് സി പി എം.