ചിത്രത്തിന്റെ ഒറിജിനല്‍ സി ഡി 50 രൂപയ്ക്ക് ലഭ്യമാക്കിയിരുന്നു. സി ഡിയുടെ വിതരണത്തിനായി മറ്റ് പ്രദേശിക ഡീലര്‍മാരെയും നിയമിച്ചു. ഡീലര്‍ഷിപ്പിന്റെ കമ്മീഷനായി ഏജന്റുമാര്‍ക്ക് നല്കിയ ചെക്കില്‍ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് രാമനാഥപുരം സ്വദേശിയായ പളനിയപ്പന്‍ രാമനാഥപുരം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.