തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബോംബ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് പൊലീസ് കോടതി പരിശോധന നടത്തുകയാണ്.
രാവിലെ പതിനൊന്ന് മണിയോടെയാണ് ബോംബ് വച്ചിട്ടുണ്ടെന്ന് ടെലിഫോണ്‍ സന്ദേശം വഞ്ചിയൂര്‍ പൊലീസിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഭീഷണി സന്ദേശം വ്യാജമാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
എങ്കിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. തെരച്ചിലില്‍ ഇതുവരെ യാതൊന്നും കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ കഴിഞ്ഞ കുറച്ച് കാലത്തായി തിരുവനന്തപുരത്തെ പല സ്ഥാപനങ്ങള്‍ക്കും ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നു തവണ സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചിരുന്നു.