സിസ്റ്റര്‍ ലൌസി സാങ്കല്‍പ്പിക കഥാപാത്രം: കോട്ടയം രൂപത

ബുധന്‍, 25 ജൂലൈ 2012 (13:00 IST)
PRO
PRO
കോട്ടയം രൂപത മെത്രാനായിരുന്ന മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുമായി പയസ്‌ ടെന്‍‌ത് കോണ്‍‌വെന്റിലെ ഒരു കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന സി ബി ഐ റിപ്പോര്‍ട്ടിനെതിരെ കോട്ടയം രൂപത രംഗത്ത്. കോട്ടയം ബി സി എം കോളജിലെ പ്രൊഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ സിബിഐ ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌. എന്നാല്‍ സിസ്റ്റര്‍ലൗസി എന്നൊരു കന്യാസ്ത്രീ ബി സി എം കോളജിലോ, പയസ്‌ ടെന്‍‌ത് കോണ്‍‌വെന്റിലൊ ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്ന് രൂപത അധികൃതര്‍ വ്യക്തമാക്കി. ഇങ്ങനെ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സി ബി ഐക്കെതിരെ മാനനഷ്ടത്തിന്‌ കേസ്‌ നല്‍കുമെന്ന് കോട്ടയം രൂപത അറിയിച്ചു.

ബിഷപ്പിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ കാണിച്ചാണ്‌ കോട്ടയം രൂപത മാനനഷ്ടത്തിന്‌ കേസ്‌ ഫയല്‍ചെയ്യാന്‍ ഒരുങ്ങുന്നത്‌. നിയമ വിദഗ്ധരുമായി ആലോചിച്ച്‌ ഇക്കാര്യത്തില്‍ ഉചിതമായ നിയമ നടപടിസ്വീകരിക്കുമെന്നും രൂപത വ്യക്തമാക്കി. ഇല്ലാത്ത ഒരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കി കളവായി കാര്യങ്ങള്‍ ബോധിപ്പിച്ച സിബിഐയുടെ നടപടിക്കു കൂട്ടുപിടിച്ചാണ്‌ ചില മാധ്യമങ്ങള്‍ സഭയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ബിഷപ്പ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരിക്ക്‌ ബി സി എം കോളജിലെ അധ്യാപിക സിസ്റ്റര്‍ ലൂസിയുമായി ബന്ധമുണ്ടായിരുന്നതായി സി ബി ഐക്ക്‌ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ത്രേസ്യാമ്മ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

അഭയക്കേസ്: മുന്‍ ബിഷപ്പിന് അവിഹിത ബന്ധമുണ്ടായിരുന്നെന്ന് സി ബി ഐ

വെബ്ദുനിയ വായിക്കുക