സി പി എമ്മില്‍ കടന്നല്‍ക്കൂട് ഇളകിയിരിക്കുകയാണെന്നും പുറത്തേക്ക് രക്ഷപെടാന്‍ പലരും തയ്യാറായി നില്‍ക്കുകയാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന്റെ മലപ്പുറം ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സി പി എമ്മില്‍ കടന്നല്‍ക്കൂട് ഇളകിയിരിക്കുകയാണ്. പാര്‍ട്ടിയ്ക്ക് പുറത്തേയ്ക്ക് വരാന്‍ പലരും തയ്യാറെടുക്കുന്നു. ചില ഉറപ്പുകള്‍ കിട്ടിയാല്‍ ഇവര്‍ കൂട്ടത്തോടെ പുറത്തുവരും. തടി രക്ഷപെടുത്താന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇത്തവണ സി പി എം സ്ഥാനാര്‍ഥികള്‍ക്ക് സി പി എമ്മുകാര്‍ പോലും വോട്ട് ചെയ്യില്ല. സി പി എമ്മിലെ ഒരു വിഭാഗത്തിന്റെ അഴിമതിക്കഥ മാത്രമേ ഇപ്പോള്‍ നാട്ടുകാര്‍ അറിഞ്ഞിട്ടുള്ളൂ. മറു വിഭാഗത്തിന്റെ അഴിമതികള്‍ ഉടന്‍ പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വി എസ് അച്യുതാനന്ദന് പാര്‍ട്ടി വിട്ടു പുറത്തു വന്നാല്‍ അദ്ദേഹത്തെ സഹായിക്കുന്നതു സംബന്ധിച്ച് യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി നേരത്തേ പറഞ്ഞിരുന്നു. വി എസിനേക്കാള്‍ യു ഡി എഫിന്റെ ശത്രുവായിരുന്ന എം വി രാഘവന് പോലും പിന്നീട് യു ഡി എഫിന്റെ ഭാഗമായ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.