സിപി‌എമ്മിനെ തകര്‍ക്കാന്‍ ഇപ്പോഴുള്ള പൊലീസൊന്നും പോരാ: പിണറായി

ശനി, 30 ജൂണ്‍ 2012 (08:34 IST)
PRO
PRO
സിപി‌എം നേതാക്കളെ കുടുക്കി പാര്‍ട്ടിയെ അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ ഇപ്പോഴുള്ള പൊലീസ് പോരാതെവരുമെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത്തരം ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സിപി‌എമ്മിനുണ്ടെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ചില പൊലീസുകാരെ ചട്ടിയും ലാത്തിയുമായി പറഞ്ഞുവിട്ട് എല്ലാം തകര്‍ക്കാമെന്നാണോ ആഭ്യമന്ത്രിയും മുഖ്യമന്ത്രിയും കരുതുന്നത്. കൂത്തുപറമ്പ് വെടിവയ്പു ദിവസം എന്താണു സംഭവിച്ചതെന്ന് അറിയാമല്ലോ. ഇതിനെയൊക്കെ അതിജീവിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്- പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു പാര്‍ട്ടി നേതൃത്വത്തെ പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണു യുഡിഎഫ് സര്‍ക്കാര്‍ എന്നതിനു തെളിവാണു മോഹനന്റെ അറസ്റ്റെന്നും പിണറായി പറഞ്ഞു. ഒരു ഭീകരനെ പിടിക്കുന്നതു പോലെയാണ് മോഹനനെ പിടികൂടിയതെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക