സിപിഐ ആത്മപരിശോധനയ്ക്ക് തയ്യാറാകണം; വിവാദങ്ങൾ മുന്നണി ബന്ധം വഷളാക്കുന്നുണ്ട്: കോടിയേരി

ശനി, 8 ജൂലൈ 2017 (10:34 IST)
സിപിഐ ആത്മപരിശോധനയ്ക്കു തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരസ്യപ്രസ്താവനകളിലൂടെ ഉണ്ടാകുന്ന വിവാദങ്ങള്‍ മുന്നണി ബന്ധം വഷളാക്കുന്നുണ്ടെന്നും. ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത് മുന്നണിയുടെ രീതിയല്ലെന്നും സിപിഎമ്മിന് ‘ഈഗോ’ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.  മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ സിപിഎം നിലപാടാണ് ശരിയാണെന്ന് കോടിയേരി കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് പ്രാദേശിക നേതാക്കൾ പോലും സിപിഐയെ കൈവിട്ടര്‍തെന്നും കോടിയേരി പറഞ്ഞു. മൂന്നാറിൽ കോടതി വിധി നടപ്പാക്കും. വിട്ടുപോയ ഘടകകക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കും. ജെഡിയുവിനും ആർഎസ്പിക്കും പുനഃപരിശോധന നടത്താമെന്നും കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക