സിപിഐഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

ശനി, 14 ഫെബ്രുവരി 2015 (11:58 IST)
കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. മംഗലാപുരത്തു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബിജെപി പ്രവര്‍ത്തകന്‍ ഉദയഗിരി അപ്പര്‍ ചീക്കാട് കൂന്താളൂര്‍ കെ.കെ. രാജനാണ് (52) മരിച്ചത്. കല്ലേറില്‍ രാജന്റെ തലയോട്ടി തകര്‍ന്നിരുന്നു. 
 
ഡിസംബര്‍ ഒന്നിനാണ് ആക്രമണം ഉണ്ടായത്.  കെ.ടി. ജയകൃഷ്ണന്‍ ബലിദാന ദിനത്തില്‍ പയ്യന്നൂരില്‍ ബിജെപി നടത്തിയ ജനശക്തി റാലിയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ മടക്കാടിനു സമീപം ജീപ്പിനു നേരെ കല്ലേറുണ്ടാകുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക