ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി പി എം വോട്ടു ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആരോപിച്ചു. ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം സംസ്ഥാനത്തെത്തിയ അദ്ദേഹം കൊച്ചി പ്രസ് ക്ലബില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ തീവ്രവാദബന്ധത്തിന്‍റെ കാര്യത്തില്‍ സി പി എം നിലപാട് വ്യക്തമാക്കണം.
ആഗോള തലത്തില്‍ രൂപപ്പെട്ടു വരുന്ന തീവ്രവാദം നേരിടാന്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യ നടപടിയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്‌നാഥ് സിംഗ് ഇന്ന് ചാലക്കുടി, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍, വടകര എന്നിവിടങ്ങളില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പു സമ്മേളനങ്ങളില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. തിരുവനന്തപുരം മാരാര്‍ജി സ്മൃതി മന്ദിരത്തില്‍ ബി ജെ പി കേരള കമ്മിറ്റിയുടെ വെബ്സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനങ്ങളിലും പങ്കെടുക്കും.