ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യാനുള്ള രേഖകള്‍ക്ക് രൂപം നല്കലാണ്പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും അജണ്ട. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിനും പഠനസമിതി റിപ്പോര്‍ട്ടുകള്‍ക്കും ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ സി പി എം അന്തിമരൂപം നല്‍കിയേക്കും.
അതേസമയം, പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് പാര്‍ട്ടിക്ക് പുറത്ത് ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍, പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഇക്കാര്യം ഇതുവരെ ചര്‍ച്ചയായിട്ടില്ല.