സിന്ധുജോയിയുടേത് കുടുംബത്തിന് കാണാന്‍ പറ്റാത്ത പരിപാടിയെന്ന് ഡിവൈഎഫ്‌ഐ
വ്യാഴം, 23 മെയ് 2013 (10:48 IST)
PRO
PRO
മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ് പങ്കെടുക്കുന്ന ടിവി പരിപാടി കുടുംബത്തിന് കാണാന്‍ കൊള്ളാത്തതെന്ന് ഡിവൈഎഫ്‌ഐയുടെ ആക്ഷേപം. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത പരിപാടിയാണ് ഇതെന്ന് സംസ്ഥാന സെക്രട്ടറി ടിവി രാജേഷിന്റെ അഭിപ്രായപ്പെട്ടു. ടിവി പരിപാടികളിലെ ഇത്തരം ആഭാസം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
പതിനാറ് സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന സൂര്യ ടിവിയുടെ റിയാലിറ്റി ഷോ ആയ മലയാളി ഹൌസ് മലയാളിയുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ ടി എന്‍ സീമ ആരോപിച്ചു. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത ഷോയാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
‘മലയാളി ഹൗസ്’ ഷോ പിന്‍വലിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റിയാലിറ്റി ഷോകള്‍ എന്ന പേരില്‍ ചില ചാനലുകളില്‍ വരുന്നത് അങ്ങേയറ്റം ജുഗുപ്‌സാവഹമായ കാര്യങ്ങളാണ്. അതില്‍ ഏറ്റവും കടുത്ത ഒന്നാണ് സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന മലയാളി ഹൗസെന്നും ഭാരവാഹികള്‍ പറഞ്ഞു.