എറണാകുളം നിയമസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി എം സിനുലാലിലെ തീരുമാനിച്ചു. സി പി എം എറണാകുളം ഏരിയാ കമ്മിറ്റി അംഗമായ സിനുലാല്‍ ട്രേഡ് യൂണിയന്‍ രംഗത്തും സജീവമാണ്. എറണാകുളം കോര്‍പറേഷന്‍ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് സിനുലാലിന്‍റെ പേര് മുന്നോട്ടുവച്ചത്.
എം എം ലോറന്‍സിന്‍റെ പേരാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും കൌണ്‍സിലര്‍ എന്ന നിലയിലുള്ള സിനുലാലിന്‍റെ പ്രവര്‍ത്തന പരിചയം മണ്ഡലത്തില്‍ എല്‍ ഡി എഫിന് അനുകൂലമാകുമെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തുകയായിരുന്നു. സംസ്ഥാന സമിതി അംഗം കെ എം സുധാകരനാണ് യോഗത്തില്‍ സിനു ലാലിന്‍റെ പേര് മുന്നോട്ടുവെച്ചത്. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന സിനുലാല്‍ ട്രേഡ് യൂണിയന്‍ രംഗത്തും സജീവമാണ്.
സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വൈകിട്ട് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിനുലാലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.