സിഎംപിയെ ചേര്‍ക്കുന്ന കാര്യം പരിഗണനയില്‍ ഇല്ല: കോടിയേരി
ബുധന്‍, 2 ജനുവരി 2013 (12:31 IST)
PRO
PRO
സി എം പിയെ എല്‍ ഡി എഫില്‍ ചേര്‍ക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫില്‍ മനംമടുത്ത സി എം പി ഇടതുമുന്നണിയില്‍ ചേക്കാറാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഎംപി സിപിഐയോട് ലയിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി എം പി - സി പി ഐ രാഷ്ട്രീയ യോജിപ്പിനുള്ള ചര്‍ച്ചകള്‍ സജീവമായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. കാനം രാജേന്ദ്രനും എം വി രാഘവനുമായി നടത്തിയ കൂടിക്കാഴ്ച ലയനം ഉടനുണ്ടാവുമെന്ന സൂചന നല്‍കിയിരുന്നു.
എന്നാല്‍ ലയനം സംബന്ധിച്ച് സി പി ഐയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് എം വി രാഘവന്‍ പിന്നീട് പ്രതികരിച്ചിരുന്നു. കാനം തന്നെ കണ്ടു എന്നത് ശരിയാണെന്ന് പറഞ്ഞ രാഘവന്‍ ലയനക്കാര്യത്തില്‍ ചര്‍ച്ച നടന്നു എന്ന വിവരം നിഷേധിച്ചു. ലയനത്തിന്‍റെ ആവശ്യം ഇപ്പോഴില്ലെന്നും രാഘവന്‍ പറഞ്ഞു.