സഹോദരികളെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍

ചൊവ്വ, 26 മാര്‍ച്ച് 2013 (15:35 IST)
PRO
PRO
അഞ്ചും എട്ടും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളെ കോവളം പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. വെങ്ങാനൂര്‍ തൊഴിച്ചാല്‍ തുറവംകോണത്ത്‌ വീട്ടില്‍ സത്യശീലന്‍ (56) ആണ്‌ പിടിയിലായത്‌. നാണക്കേട്‌ ഭയന്നനാണ്‌ കുട്ടിയുടെ മാതാവ്‌ പൊലീസില്‍ പരാതി നല്‍കാത്തതെന്ന്‌ പൊലീസ്‌ അറിയിച്ചു.

സിഐ സ്റ്റുവര്‍ട്ട്‌ കീലര്‍ക്കു ലഭിച്ച ഊമക്കത്തിനെതുടര്‍ന്നാണ്‌ പീഡനവിവരം പുറത്തറിഞ്ഞത്‌. കുട്ടികളുടെ മാതാവിനോടും പ്രതി അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ്‌ അറയിച്ചു.

കോവളം എസ്‌ഐ പ്രംകുമാര്‍, എഎസ്‌ഐ മുരളീധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്ത്‌.

വെബ്ദുനിയ വായിക്കുക