സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോഗ്യതയുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥികളെ സുപ്രിംകോടതി വിധിയിലൂടെ വഴിയാധാരമാക്കിയ ഉത്തരവാദിത്വത്തില്‍ നിന്നും പിണറായി സര്‍ക്കാരിനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് കുമ്മനം വ്യക്തമാക്കി. പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ, പണമില്ലെന്ന ഒറ്റ കാരണത്താല്‍, അകാരണമായി നിരാലംബരാക്കുന്ന ഈ ദുസ്ഥിതിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.