സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുന്നതിന് യുഡിഎഫ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. യുഡിഎഫിലെ പാര്‍ട്ടികളെ പിന്‍വാതിലിലൂടെ ബന്ധപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്.
2006നു ശേഷം സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റ സിപിഎം, കാലുമാറി വരുന്ന എംഎല്‍എമാരുടെ ബലത്തില്‍ ഭരണം അട്ടിമറിക്കാനാവുമോ എന്ന് ചിന്തിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏപ്രില്‍ 18 മുതല്‍ മേയ് 18 വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
വിഎസും പിണറായിയും ഇപ്പോള്‍ നേരില്‍ കണ്ടാല്‍ മിണ്ടാറില്ല. വിഎസിന്റെ പ്യൂണ്‍മാരെ പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ പൊളിറ്റ്ബ്യൂറോ അത് വേണ്ടെന്നു പറഞ്ഞു. പിന്നീട് വിഎസിനെ തന്നെ പുറത്താക്കാന്‍ തീരുമാനിച്ചു.