സരിത, ജോപ്പന്‍, ബിജു എന്നിവര്‍ അകത്ത്; പത്തനംതിട്ട സബ്‌ ജയിലിന് സുരക്ഷാ ഭീഷണി

ബുധന്‍, 17 ജൂലൈ 2013 (12:04 IST)
PRO
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതികളായ സരിതാ എസ് നായര്‍, ടെന്നിജോപ്പന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരെ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുന്ന പത്തനംതിട്ട സബ് ജയിലിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ചു.

പുറത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ ജയിലധികൃതര്‍ക്ക് നേരിടാനാകില്ലെന്നാണ് കാണിച്ച് സൂപ്രണ്ട് കത്ത് നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജയിലിന് സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്തുന്നതിന് എസ്പി പി വിമലാദിത്യയുടെ നി​ര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലില്‍ എത്തിയത്.

സരിതയ്ക്കും ജോപ്പനും സുരക്ഷാ ഭീഷണിയുണ്ടാകാമെന്നാണ് ജയില്‍ അധികൃതരുടെയും പൊലീസിന്റെയും വിലയിരുത്തല്‍. രാത്രിയും പകലും ജയിലിന് പുറത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാനാണ് ജില്ലാപൊലീസി​ന്റെ തീരുമാനം.

വെബ്ദുനിയ വായിക്കുക