സരിത വാര്‍ത്താസമ്മേളനത്തില്‍ കാണിച്ച കത്തും താന്‍ കണ്ട കത്തും ഒന്നു തന്നെയെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള. കൊച്ചിയില്‍ സോളാര്‍ കമ്മീഷന്റെ മുമ്പാകെ മൊഴി നല്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സരിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചവരുടെ പേര് പറയില്ലെന്നും മുന്നണി വിട്ടതിന്റെ പേരില്‍ അധാര്‍മ്മികമായി ഒന്നും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിന്റെ പിറകില്‍ ഞാന്‍ ആയിരുന്നെങ്കില്‍ രണ്ടു കൊല്ലം മുമ്പ് സര്‍ക്കാര്‍ താഴെ പോയേനെയെന്നും പിള്ള പറഞ്ഞു.
തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം സോളാര്‍ കമ്മീഷനില്‍ മൊഴിയായി നല്‍കിയെന്നും പിള്ള പറഞ്ഞു. തോമസ് കുരുവിളയ്ക്കു സരിത 25 ലക്ഷം രൂപ നല്‍കി. ദില്ലിയില്‍ വെച്ച് 15 ലക്ഷം രൂപയും തിരുവനന്തപുരത്തുവച്ച് 10 ലക്ഷവും കൈമാറി. എറണാകുളം ജില്ലയിലെ എം എല്‍ എയ്ക്ക് സരിത അഞ്ചുലക്ഷം കൊടുത്തുവെന്നും പിള്ള പറഞ്ഞു.
ശ്രീധരന്‍ നായരുമൊത്ത് സരിത സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കണ്ടതായി കത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ശ്രീധരന്‍ നായര്‍ ചെക്ക് കാഷ് ചെയ്യാന്‍ പോയതെന്നും പിള്ള പറഞ്ഞു.