സരിതാ നായരുടെ ജാമ്യാപേക്ഷ തള്ളി

വെള്ളി, 14 ജൂണ്‍ 2013 (13:34 IST)
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിതാ നായരുടെ ജാമ്യാപേക്ഷ തള്ളി. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. പെരുമ്പാവൂര്‍ സ്വദേശി സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലാണ് സരിത അറസ്റ്റിലായത്. ഇന്നലെ സരിതയുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, സലീം എന്നിവരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സരിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നത്.

സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജൂണ്‍ മൂന്നിന് സരിതാനായര്‍ അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക