സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് രൂപരേഖയായി

തിങ്കള്‍, 14 ഏപ്രില്‍ 2014 (15:19 IST)
PRO
PRO
റെയില്‍ വികാസ് കോര്‍പ്പറേഷന്‍ കേരളത്തില്‍ സബര്‍ബന്‍ തീവണ്ടിസര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിച്ചു. മുംബൈയിലും മറ്റും സബര്‍ബന്‍പദ്ധതിക്കു നേതൃത്വം നല്‍കിയത് റെയില്‍ വികാസ് കോര്‍പ്പറേഷനാണ്. സര്‍ക്കാര്‍ ഈ രൂപ രേഖ അംഗീകരിച്ചാ‍ല്‍ സബര്‍ബന്‍ ഇനി കേരളത്തിലും ഓടിത്തുടങ്ങും

കേരളത്തിന്റെ ദീര്‍ഘകാല സ്വപനമാണ് ഇതൊടെ നടപ്പിലാകാന്‍ പോകുന്നാത്. ദീര്‍ഘദൂര വണ്ടികളിലെ തിരക്കു കുറയ്ക്കാനും ഇവയുടെ വേഗംകൂട്ടാനും പദ്ധതി പ്രാവര്‍ത്തികമായാല്‍ സാധിക്കും. കേരളത്തിനകത്ത് ട്രെയിനുകളുടെ ശരാശരിവേഗം 50 കിലോമീറ്ററില്‍ താഴെയാണ്. ഹ്രസ്വദൂര വണ്ടികള്‍ ഇല്ലാത്ത കേരളത്തില്‍ കൂടുതല്‍ സ്‌റ്റോപ്പുകള്‍ ദീര്‍ഘദൂര വണ്ടികള്‍ക്ക് അനുവദിക്കേണ്ടിവരികയും ചെയ്യുന്നു. ഇതിനെല്ലം പരിഹാരമാകുന്നതാണ് സബര്‍ബന്‍ തീവണ്ടിസര്‍വീസ്.

ഇതിനായി അടിസ്ഥന സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി കൊടുക്കേണ്ടിവരും. വൈദ്യുതീകരണവും മറ്റും കാലങ്ങള്‍ക്കുമുമ്പെ പല പാതകളിലും പൂര്‍ത്തിയായതാണ്. ചിലയിടത്തു പ്ലാറ്റ്‌ഫോം ഉയര്‍ത്തുന്ന ജോലികളും നടക്കുന്നുണ്ട്. ഓട്ടോമാറ്റിക് സിഗ്നല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ സബര്‍ബന്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിക്കാന്‍ കഴിയും.

സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം അനുസരിച്ച് തിരുവനന്തപുരം ചെങ്ങന്നൂര്‍ ഹരിപ്പാട് റൂട്ടുകളില്‍ സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കുന്നതിനുള്ള സാധ്യതയാണ് റെയില്‍ വികാസ് കോര്‍പ്പറേഷന്‍ ആരായുന്നത്. എറണാകുളം ഷൊറണൂര്‍ മേഖലയും സബര്‍ബന്‍ ട്രെയിന്‍ ഓടിക്കാന്‍ അനുയോജ്യമാണെന്നു റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇവിടങ്ങളില്‍ വൈദ്യുതീകരിച്ച പാതയാണുള്ളതെന്ന മേന്മയുമുണ്ട്.


വെബ്ദുനിയ വായിക്കുക