സത്യവാങ്‌മൂലം: അപേക്ഷ നല്‍കി

ചൊവ്വ, 19 ഫെബ്രുവരി 2008 (15:07 IST)
ഭക്തകവി പൂന്താനം ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് കാട്ടി നല്‍കിയ സത്യവാങ്‌മൂലം പിന്‍‌വലിക്കാന്‍ ഗുരുവായുര്‍ ദേവസ്വം ബോര്‍ഡ് പെരിന്തല്‍‌മണ്ണ മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബോര്‍ഡ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

ബോര്‍ഡിന്‍റെ നേരത്തേ നല്‍കിയിരുന്ന സത്യവാങ്‌മൂലം പിന്‍വലിക്കാന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരുമായി ആലോചിച്ച് പുതിയ ഹര്‍ജി നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

പൂന്താനം ജീവിച്ചിരുന്നോ എന്നത് സംബന്ധിച്ച് യാതൊരു തര്‍ക്കത്തിനും കാരണമില്ല.ജനങ്ങളുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന് സ്ഥാനം എന്നായിരുന്നു മന്ത്രി പറഞ്ഞത്.

പെരിന്തല്‍മണ്ണയിലെ പി വി ശശിധരന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കി പെരിന്തല്‍‌മണ്ണ മുന്‍‌സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയുടെ വിചാരണയ്ക്കിടെ ആണ് വിവാദമായ സത്യവാങ്‌മൂലം ഫയല്‍ ചെയ്തത്.

പൂന്താനം ജീവിച്ചിരുന്നതിന്‌ തെളിവില്ല

വെബ്ദുനിയ വായിക്കുക