കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നത് സിപിഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ല. ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപിയെന്നും കോടിയേരി പരിഹസിച്ചു. സിപിഎമ്മിന്റെ ബംഗാള്‍ നേതാക്കളും സിപിഐയും സഖ്യത്തിന് അനുകൂലമാണെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആന്റണി മുമ്പ് വ്യക്തമാക്കിയിരുന്നു.