സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. നസ്രിയ നസീം മികച്ച നടി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച ചിത്രം. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ പ്രകടനമാണ് നിവിന്‍ പോളിയെ മികച്ച നടനാക്കിയത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് സുദേവ് നായരെ മികച്ച നടനാക്കി മാറ്റിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ ഗംഭീര പ്രകടനമാണ് നസ്രിയയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.
മികച്ച സ്വഭാവ നടനായി അനൂപ് മേനോനും(വിക്രമാദിത്യന്‍, 1983) സ്വഭാവനടിയായി സേതുലക്ഷ്മിയും(ഹൌ ഓള്‍ഡ് ആര്‍ യു) തെരഞ്ഞെടുക്കപ്പെട്ടു. യേശുദാസ് മികച്ച ഗായകനായപ്പോള്‍ ശ്രേയാ ഘോഷാല്‍ മികച്ച ഗായികയായി. അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് പ്രതാപ് പോത്തന്‍(വണ്‍സ് അപോള്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍) നേടി. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രന്‍സിനാണ് (അപ്പോത്തിക്കിരി).