സംസ്ഥാനത്ത് 19 സൈബര്‍ സെല്ലുകള്‍ ആരംഭിക്കും

ബുധന്‍, 31 ജൂലൈ 2013 (14:57 IST)
PRO
PRO
സംസ്ഥാനത്ത് 19 സൈബര്‍ സെല്ലുകള്‍ കൂടി ആരംഭിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഓരോ സെല്ലിലും ഏഴ് തസ്തികകള്‍ വീതം 133 തസ്തികകള്‍ ഇതിനുവേണ്ടി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ വികസന കോര്‍പ്പറേഷന്‍ 10 വര്‍ഷത്തേക്ക് 45 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ദന്തല്‍ യൂണിറ്റ് ഇല്ലാത്ത 14 താലൂക്ക് ആശുപത്രികളില്‍ ദന്തല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും ഇതിനായി 14 ദന്തല്‍ സര്‍ജന്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2011-12 അധ്യയന വര്‍ഷം സംസ്ഥാത്ത് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആരംഭിച്ച അഡീഷണല്‍ ബാച്ചുകളിലേക്കുള്ള അധിക തസ്തികകള്‍ സംബന്ധിച്ചുള്ള ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിാട് ആവശ്യപ്പെട്ടു.

205 അധ്യാപക തസ്തികകളിലേക്കും 448 ഹയര്‍സെക്കന്‍ഡറി ജൂണിയര്‍ അധ്യാപക തസ്തികകളിലേക്കും 16 ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കുമാകും വിജ്ഞാപനം പുറപ്പെടുവിക്കുക. 330 ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപക തസ്തികകള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് ഉയര്‍ത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക