സംസ്ഥാനത്ത് എയര്‍ഹോണുകള്‍ക്ക് കടിഞ്ഞാണ്‍

തിങ്കള്‍, 20 ഏപ്രില്‍ 2015 (14:12 IST)
സംസ്ഥാനത്തെ വാഹനങ്ങളില്‍ ഇനി മുതല്‍ എയര്‍ ഹോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇതനുസരിച്ച് പൊതു നിരത്തില്‍ ഓടുന്ന ഒരു വാഹനത്തിനും സാധാരണയില്‍ കൂടുതല്‍ ശബ്‌ദമുള്ള ഹോണുകള്‍ ഇനി ഉപയോഗിക്കാനാവുന്നതല്ല. ഇതിന്‍റെ തുടക്കമെന്നോണം മന്ത്രിമാരുടെ വാഹനങ്ങളിലെ എയര്‍ഹോണ്‍  നീക്കം ചെയ്തു.
 
കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്‍റെ തീരുമാന പ്രകാരമാണ്‌ ഉയര്‍ന്ന ശബ്‌ദമുള്ള ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം കര്‍ക്കശമാക്കിയത്. ഇതിനെ തുടര്‍ന്ന് തുടക്കമെന്നോണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ തന്നെ ഔദ്യോഗിക വാഹനത്തിലുണ്ടായിരുന്ന എയര്‍ ഹോണ്‍ കീക്കം ചെയ്തു.
 
ആംബുലന്‍സ്, ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസ്, പൊലീസ് എന്നീ വിഭാഗങ്ങള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ഉയര്‍ന്ന ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഈ വാഹനങ്ങളിലെ വാഹനങ്ങള്‍ ഒഴികെ മറ്റൊന്നില്ലും ഇനി ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല. 
 
ചട്ടം അനുസരിച്ച് സാധാരണ പാസഞ്ചര്‍ കാറുകളില്‍ ഉപയോഗിക്കാവുന്ന ഹോണിന്‍റെ ശബ്ദ ദൈര്‍ഘ്യം 82 ഡെസി ബെല്‍ മാത്രമാണ്‌. 70 ഡെസി ബെല്ലിനു മുകളിലുള്ള ശബ്ദം പോലും കേള്‍വി തകരാര്‍ ഉണ്ടാക്കുമെന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.  

വെബ്ദുനിയ വായിക്കുക