സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ ബാധിച്ചു തുടങ്ങിയ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴില്‍ രംഗങ്ങളിലും അതുപോലുള്ള മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സേനാ വിഭാഗങ്ങള്‍, പോലീസ്, എന്‍ സി സി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരേഡില്‍ പങ്കെടുത്തു. വ്യോമസേനാ ഹെലികോപ്‌ടറുകള്‍ പുഷ്‌പവൃഷ്‌ടി നടത്തി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മന്ത്രി പി കെ ഗുരുദാസന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പാലക്കാട് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും മലപ്പുറത്ത് പാലോളി മുഹമ്മദ് കുട്ടിയും പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ മന്ത്രി എ കെ ബാലന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.