ഷുക്കൂര്‍ വധം: സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന് പൊലീസ്
വെള്ളി, 22 ജൂണ്‍ 2012 (15:56 IST)
PRO
PRO
ഷുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കള്‍ അന്വേഷണം തടസപ്പെടുത്തുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ പന്ത്രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വളപട്ടണം പൊലീസ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്, എം വി ജയരാജന്, ടി വി രാജേഷ് എം എല്‍ എ, പ്രകാശന് മാസ്റ്റര്‍ എന്നിവര്‍ ഭീഷണിപ്പെടുത്തുകയാണ്. സി പി എം നേതാക്കള്‍ അന്വേഷണത്തെ തടസപ്പെടുത്തുകയാണ്.
കേസിലെ പ്രതികള്‍ക്ക് ഇപ്പോല്‍ ജാമ്യം നല്കിയാല് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഇത്തരത്തില്‍ സംഭവിച്ചാല്‍ സാക്ഷി പറയാന്‍ ആരും മുന്നോട്ടു വരാത്ത അവസ്ഥ വരുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.