ഷീലാ ദീക്ഷിത് അലവലാതി: എംഎം മണി

വ്യാഴം, 1 മെയ് 2014 (15:56 IST)
ഇടുക്കി മുന്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണി വീണ്ടും വെടി പൊട്ടിച്ചു. ഇത്തവണ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് നേരയായിരുന്നു എന്നു മാത്രം. ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അലവലാതിയെന്ന് ആണ് മണിയാശാന്‍ പറഞ്ഞത്.

കോടികള്‍ മുക്കിയതിനാലാണ് ഷീലാ ദീക്ഷിത് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്നും എംഎം മണി പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടാനാണ് ഷീലാ ദീക്ഷിതിനെ കേരളത്തിലെ ഗവര്‍ണ്ണറാക്കിയതെന്ന് എംഎം മണി കാഞ്ഞിരപ്പിള്ളിയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക