ശിവ ഭഗവാന്‍ മൂന്നാം കണ്ണ് തുറന്നെന്ന് തോന്നുന്നു, ദൈവത്തിന് പോലും നഴ്സുമാരോട് കരുണയില്ലേ? - വൈറലാകുന്ന കുറിപ്പ്

വെള്ളി, 11 ഓഗസ്റ്റ് 2017 (13:54 IST)
ഓച്ചിറയിലെ പരബ്രഹ്മ ഹോസ്പിറ്റലിലെ നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് യു എന്‍ എ നേതാവിന്റെ ഫെസ്ബുക്ക് പോസ്റ്റ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ കീഴീല്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. ഒരു മാസത്തില്‍ പന്ത്രണ്ട് ദിവസം രാത്രി ഡ്യൂട്ടി ചെയ്യുന്നുണ്ട് ഇവിടുത്തെ നഴ്സുമാര്‍. ‘ശിവ ഭഗവാനും ഇല്ലേ നഴ്സുമാരോട് കരുണ’ എന്നാണ് സിബി മുകേഷ് ചോദിക്കുന്നത്.  
 
എത്ര രാത്രി ഡ്യൂട്ടി എടുത്താലും നഴ്സുമാര്‍ക്ക് ഇവിടുന്ന് കിട്ടുന്ന ശമ്പളം മൂവായിരം മുതല്‍ പതിനായിരം വരെയാണ്. ഈ ആശുപത്രിയില്‍ തിരിച്ചു വ്യത്യാസം ഉണ്ടെന്നും സിബി വ്യക്തമാക്കുന്നു. ഭഗവാന് ഏറ്റവും വേണ്ടപ്പെട്ട ആള്‍ക്കാരുടെ വേണ്ടപ്പെട്ടവര്‍ക്ക് സാലറി അല്പം കൂടുതല്‍ ഉണ്ട്. ഇതൊക്കെ കാരണം നഴ്സുമാര്‍ യൂണിയന്‍ രൂപികരിച്ചു, ഇതറിഞ്ഞ ശിവ ഭഗവാന്‍ ഇപ്പൊ മൂന്നാം കണ്ണ് തുറന്നുവെന്ന് തോന്നുന്നുവെന്ന് സിബി പറയുന്നു.
 
തന്റെ പോസ്റ്റിന് മതപരമായി കമന്റും കൊണ്ട് വരുന്നവര്‍ക്കും സിബി മറുപടി കൊടുക്കുന്നുണ്ട്. ‘ഈ പോസ്റ്റ് കണ്ടിട്ട് ആര്‍ക്കെങ്കിലും മത വികാരം പൊട്ടി ഒലിക്കുന്നു എങ്കില്‍ അടുത്ത ആശുപത്രിയില്‍ പോയി നഴ്സുമാരോട് ഇച്ചി ബീറ്റടിന്‍ വച്ച് ഡ്രസ്സ് ചെയ്തു തരാന്‍ പറഞ്ഞാൽ മതി. പിന്നെ എന്റെ മതം ആരും തപ്പി പാടുപെടണം എന്നില്ല ജന്മം കൊണ്ട് ഞാനും ഹിന്ദു തന്നെ ആണ്. കര്‍മം കൊണ്ട് എന്താണ് എന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ‘ .

വെബ്ദുനിയ വായിക്കുക