ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വത്തിനു പിന്നില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍
ബുധന്‍, 19 ജൂണ്‍ 2013 (14:12 IST)
PRO
PRO
ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വത്തിനു പിന്നില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരെന്ന് സൂചന. ചങ്ങനാശേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിഎ നൌഷാദ് പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം തന്നെ സെന്‍സര്‍ ബോര്‍ഡിലെയും അംഗമാണ്. സിനിമാ രാഷ്ട്രീയ രംഗത്തിലെ പ്രമുഖരുമായി ബന്ധമുള്ള പിഎ നൌഷാദ് തന്റെ കുടുംബ സുഹൃത്താണെന്ന് ശാലു മോനോന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുമായും കെസി ജോസഫും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് പിഎ നൌഷാദ്. സോളാര്‍ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണനും പിഎ നൌഷാദും അടുത്ത സുഹൃത്തുക്കളാണ്. ശാലു മേനോന്റെ പുതിയ വീടിന്റെ ഗൃഹ പ്രവേശത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൊടിക്കുന്നില്‍ സുരേഷും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും എത്തിയിരുന്നു.
2012 ലാണ് ശാലു സെന്‍സര്‍ ബോര്‍ഡ് അംഗമായി നിയമിക്കുന്നത്. ശാലു മേനോന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമാകുന്ന സമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ സിനിമാവിഭാഗത്തിന്റെ തലവന്‍ ഗണേഷ് കുമാര്‍ ആയിരുന്നു. രണ്ടു വര്‍ഷത്തേയ്ക്കാണ് നിയമനം. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ വകുപ്പിന്റെ ശുപാര്‍ശയിലാണ് ശാലു സെന്‍സര്‍ബോര്‍ഡിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നോമിനേഷന്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തി.