ശാലുവുമായി അടുത്ത ബന്ധം; വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍

ചൊവ്വ, 18 ജൂണ്‍ 2013 (16:08 IST)
PRO
PRO
സീരിയല്‍ നടി ശാലു മേനോനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ശാലുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബിജു രാധാകൃഷ്ണന്‍. ശാലു അടുത്ത സുഹൃത്താണ്. ശാലുവിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴികൊടുത്തതായാണ് റിപ്പോര്‍ട്ട്.

ബിജു രാധാകൃഷ്ണനുമായി ശാലുമേനോന് അടുത്തബന്ധമുണ്ടെന്നും ഇവര്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നതായും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവ തെറ്റാണെന്ന് ശാലു മേനോന്‍ തിങ്കളാഴ്ച വ്യക്തമാക്കി. ബിജു രാധാകൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താനുമായുള്ള പരിചയം ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് ശാലു മേനോന്റെ ഭാഷ്യം.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റു ചെയ്ത ബിജു രാധാകൃഷ്ണനെ പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്തുവരികയാണ്. ആദ്യഭാര്യയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇതിനുശേഷം സരിതയുമൊത്ത് താമസം തുടങ്ങി. ഇതിനിടെയാണ് ശാലുമേനോനുമായി അടുത്തതെന്നും പൊലീസിനോട് പറഞ്ഞതായാണ് വിവരം.

വെബ്ദുനിയ വായിക്കുക