ശാരിയുടെ കുഞ്ഞിന്റെ അച്ഛന്‍ ഞാന്‍ തന്നെ: പ്രവീണ്‍

ബുധന്‍, 11 ജനുവരി 2012 (12:48 IST)
പീഡനത്തിനിരനായ ശേഷം മരിച്ച കിളിരൂരിലെ ശാരിയുടെ കുഞ്ഞിന്റെ അച്ഛന്‍ താനാണെന്ന് പ്രവീണ്‍ സമ്മതിച്ചു. കേസിലെ മൂന്നാം പ്രതിയായ പ്രവീണ്‍ ചൊവ്വാഴ്ച കോടതിയില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ശാരിയും താനും പ്രണയത്തില്‍ ആയിരുന്നു എന്നും വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹത്തിന്റെ കാര്യത്തില്‍ തടസങ്ങള്‍ ഉണ്ടായതെന്നും പ്രവീണ്‍ കോടതിയില്‍ പറഞ്ഞു.

കിളിരൂര്‍ കേസിലെ 78 സാക്ഷികളെയും തിങ്കളാഴ്ചയോടെ വിസ്തരിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് പ്രതികളെ സാക്ഷിവിസ്താരം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. ഡി എന്‍ എ ടെസ്റ്റിലൂടെ ശാരിയുടെ കുഞ്ഞിന്റെ അച്ഛന്‍ പ്രവീണ്‍ ആണെന്ന് തെളിഞ്ഞതായി പറഞ്ഞപ്പോഴായിരുന്നു ഇയാളുടെ കുറ്റസമ്മതം.

വെബ്ദുനിയ വായിക്കുക