വ്യാജപാസ്പോര്‍ട്ടുമായി യുവാവ് പിടിയില്‍

തിങ്കള്‍, 27 ഫെബ്രുവരി 2012 (09:49 IST)
വ്യാജ പാസ്പോര്‍ട്ടുമായി കൊച്ചി വിമാനത്താവളത്തില്‍നിന്ന് വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തൃശൂര്‍ പെരിഞ്ചേരി സ്വദേശി സുധീറി(23)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

എറണാകുളം സ്വദേശി ജയപ്രകാശ് എന്നയാളുടെ വിലാസത്തിലുള്ള പാസ്പോര്‍ട്ടുമായാണ്‌ വിമാനത്താവളത്തില്‍ എത്തിയത്‌. ദുബായില്‍നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തു വിട്ട ആളാണ് സുധീര്‍.

വെബ്ദുനിയ വായിക്കുക