വൈകിയാണെങ്കിലും അംഗീകരിച്ചതില്‍ സന്തോഷമെന്ന് പിടി തോമസ്
വെള്ളി, 11 ഏപ്രില്‍ 2014 (21:21 IST)
PRO
PRO
യുഡിഎഫിനും ഗവണ്മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജിനും പിടി തോമസിന്റെ മറുപടി. വൈകിയാണെങ്കിലും തന്നെ അംഗീകരിച്ചതില്‍ സന്തോഷം. തന്നെ മാറ്റിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്ന് യുഡിഎഫില്‍ ചിലര്‍ കരുതി. ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമില്ലെന്നും പിടി തോമസ് പറഞ്ഞു.
നേരത്തെ ഇടുക്കിയില്‍ പി ടി തോമസ് മത്സരിച്ചിരുന്നുവെങ്കില്‍ വിജയം നൂറുശതമാനവും ഉറപ്പായിരുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇടുക്കിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ വിജയ സാധ്യതയെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ യുഡിഎഫുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പിടി തോമസിന് ഇടുക്കിയില്‍ ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടത്.