വേലക്കാരിക്ക് പീഡനം; പ്രതിയായ കാര്യസ്ഥന് വീട്ടമ്മ രക്ഷകയായി!

ബുധന്‍, 20 മാര്‍ച്ച് 2013 (15:02 IST)
PRO
PRO
നഗരത്തിലെ ഒരു വീട്ടില്‍ വേലക്കു നിന്നിരുന്ന യുവതിയെ കാര്യസ്ഥന്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ വീട്ടമ്മ രക്ഷിച്ചു. പ്രതിക്ക്‌ അനുകൂലമായി മൊഴി നല്‍കി കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്നാണ് ആരോപണം. വീട്ടിലെ കുടുംബനാഥയാണ്‌ പ്രതിക്ക്‌ അനുകൂലമായി പോലീസില്‍ മൊഴി നല്‍കിയത്‌.

പീഡനം നടന്നുവെന്നാരോപിക്കുന്നത്‌ കഴിഞ്ഞ 14ന്‌ രാത്രി 7.30നാണ്‌. ഈ സമയം വീട്ടില്‍ വേലക്കാരിയും കാര്യസ്ഥനും മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും രാവിലെ തിരുവനന്തപുരത്ത്‌ പോയ വീട്ടിലെ അംഗങ്ങള്‍ രാത്രി പന്ത്രണ്ടോടെയാണ്‌ തിരികെ എത്തിയതെന്നുമായിരുന്നു പീഡനത്തിനിരയായ യുവതിയുടെ മൊഴി.

എന്നാല്‍ പോലീസിന്‌ കുടുംബനാഥ മൊഴി നല്‍കിയത്‌, രാവിലെ 5.30ന്‌ തിരുവനന്തപുരത്തിന്‌ പോയി വൈകിട്ട്‌ അഞ്ചിന്‌ തിരികെ എത്തിയെന്നാണ്‌. ഈ മൊഴി വിശ്വാസത്തിലെടുത്ത പോലീസ്‌ യുവതിയുടെ മൊഴി കളവാണെന്ന നിഗമനത്തിലാണ്‌ എത്തിച്ചേര്‍ന്നിരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക