വെള്ളിയാഴ്ചയ്ക്ക് ശേഷം എല്ലാം പറയും: സരിത
ഈ മാസം ആറിന് ശേഷം എല്ലാക്കാര്യങ്ങളും തുറന്നുപറയുമെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പൂര്‍ണമായും മാറുന്ന വിധത്തില്‍ എല്ലാ കാര്യങ്ങളും പുറത്തുവിടുമെന്നാണ് സരിത അറിയിച്ചിരിക്കുന്നത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ വെളിപ്പെടുത്താനുള്ള അവസാന ദിവസം ജൂണ്‍ ആറ് ആണ്. കോടതിക്ക് മുമ്പില്‍ അന്ന് നല്കുന്ന വിവരത്തിനു രഹസ്യസ്വഭാവം ഉണ്ട്. എങ്കിലും അതിന് ശേഷം ജനങ്ങള്‍ അറിയേണ്ടവ തീര്‍ച്ചയായും പുറത്തു പറയും - സരിത വെളിപ്പെടുത്തി.
അതേസമയം, സോളാര്‍ പദ്ധതിയുമായി താന്‍ മുമ്പോട്ടുപോകുമെന്നും സരിത വെളിപ്പെടുത്തി. സംഭവിച്ച പിഴവിന്റെ പേരില്‍ ഈ പദ്ധതിയെ തള്ളിപ്പറയില്ല. സംസ്ഥാന സര്‍ക്കാരിന്റെ സഹായം വീണ്ടും തേടും. അത് കിട്ടിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്ട്ടിഫിക്കേഷന് വേണ്ടി ശ്രമിക്കും - സരിത അറിയിച്ചു.