വീട്ടമ്മയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി 80 പവന്‍ തട്ടി

വെള്ളി, 13 ജനുവരി 2012 (15:34 IST)
വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി 80 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റിലായി. ഗുരുവായൂര്‍ കിഴക്കേനടയില്‍ കുറിക്കമ്പനി നടത്തുന്ന മറ്റം വാക അരീക്കര വീട്ടില്‍ ബാബു (45), ഗുരുവായൂര്‍ പെരുമ്പിലാവില്‍ റോഡില്‍ ചേലൂര്‍ അപ്പാര്‍ട്ട്‌മെന്റ് കൃഷ്ണ ഗാര്‍ഡന്‍സില്‍ താമസിക്കുന്ന ഗോപാലകൃഷ്ണന്‍ (57) എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്താണ് സ്വര്‍ണം തട്ടിയത് എന്ന് പൊലീസ് അറിയിച്ചു.

വീട്ടമ്മയുടെ കുടുംബസുഹൃത്താണ് പ്രതികളില്‍ ഒരാളായ ബാബു. ഒന്നരവര്‍ഷം മുമ്പ് ഈ സ്ത്രീയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഇയാള്‍ പണയം വയ്ക്കാനായി വാങ്ങിയിരുന്നു. എന്നാല്‍ അവ തിരിച്ചുനല്‍കാതെ ഇയാള്‍ ഒഴിഞ്ഞുമാറി. പിന്നീട് സ്നേഹം നടിച്ച് വീട്ടമ്മയെ ഗുരുവായൂരിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി ബാബു പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്വര്‍ണ്ണം കൈക്കലാക്കാന്‍ ഇയാള്‍ തീരുമാനിച്ചു.

മാനസികമായി തകര്‍ന്ന വീട്ടമ്മ ആശ്വാ‍സം തേടി ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ആധ്യാത്മിക കേന്ദ്രത്തിലെത്തി. ഇവിടെ വച്ചാണ് അവര്‍ ഗോപാലകൃഷ്ണനെ പരിചയപ്പെട്ടത്. ബാബുവിന്റെ കയ്യില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ ഭര്‍ത്താവിന് ഗള്‍ഫിലാണ് ജോലി.

വെബ്ദുനിയ വായിക്കുക