വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റിലായി

വെള്ളി, 28 ജൂണ്‍ 2013 (18:00 IST)
PTI
അയല്‍‌ക്കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റിലായി. നേമം സ്വദേശിയായ പൊലീസുകാരന്‍ ഡോണ സുകുമാരനാണ് പൊലീസ് പിടിയിലായത്.

മേയ് അഞ്ചിന് രാത്രിയാണ് പീഡന ശ്രമം നടന്നത്. ഭര്‍ത്താവില്ലാത്ത സമയം നോക്കി പവര്‍കട്ട് സമയത്ത് വീട്ടിലെത്തിയ പൊലീസുകാരന്‍ വീട്ടമ്മയെ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമത്തെ തടഞ്ഞ വീട്ടമ്മ ഉറക്കെ കരഞ്ഞതിനെ തുടര്‍ന്ന് പ്രതി ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

വെബ്ദുനിയ വായിക്കുക