വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: സഹോദര പുത്രനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Webdunia
ശനി, 4 ജൂണ്‍ 2016 (13:24 IST)
കടയ്ക്കാവൂര്‍ കായിക്കരസ്വദേശിയായ വീട്ടമ്മയെ സഹോദര പുത്രന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തോട് അനുബന്ധിച്ച് കായിക്കര വെണ്‍മതിയില്‍ സ്വദേശിയായ യുവാവിനെതിരെ 55 കാരിയായ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.
 
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണു പരാതിയില്‍ പറയുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവ് ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. കൂട്ടിനു മകനും പോയിരുന്നു. ഈ സമയം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വീട്ടമ്മയ്ക്ക് കൂട്ടിനെത്തിയതായിരുന്നു സഹോദര പുത്രന്‍. 
 
പീഡന ശ്രമം ഭര്‍ത്താവിനെ അറിയിച്ച വീട്ടമ്മ തുടര്‍ന്ന് അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article