വി എസ് ഉടഞ്ഞ വിഗ്രഹമാണെന്ന് ചെന്നിത്തല

ശനി, 22 മാര്‍ച്ച് 2014 (12:05 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഭിപ്രായങ്ങള്‍ മാറ്റിമാറ്റി പറഞ്ഞ് അദ്ദേഹം ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യാനായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിഎസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ടിപി കേസ് സിബിഐയ്ക്കു വിട്ടത്. കത്തില്‍ ഉറച്ചുനില്ക്കുന്നുണ്ടോ എന്നു വിഎസ് വ്യക്തമാക്കണം. ഇപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്നാണോ അദ്ദേഹത്തിന്റെ നിലപാടെന്നും ചെന്നിത്തല ചോദിച്ചു.

അച്യതാനന്ദന്‍ എന്ന നേതാവിന്റെ പതനത്തെയാണ് ഇത് തെളിയിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക