വി എസും പിണറായിയും കോടിയേരിയും ഒന്നിച്ചുവന്ന് ബാറുകള്‍ തുറക്കുന്നതൊന്ന് കാണട്ടേ, പണ്ട് ശീര്‍ഷാസനം നിന്നിട്ടും ചാരായനിരോധനം മാറ്റാനായിട്ടില്ല; ആഞ്ഞടിച്ച് ആന്‍റണി, തമ്മില്‍ ഭേദം തൊമ്മനാണെന്നും ആന്‍റണി!
എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന രീതിയിലാണ് അവരുടെ പ്രസ്താവനകള്‍. വി എസും പിണറായിയും കോടിയേരിയും ഒരുമിച്ചു നിന്നാലും പൂട്ടിയ ബാറുകള്‍ പൂട്ടിത്തന്നെ കിടക്കും. പണ്ട് ചാരായനിരോധനം മാറ്റുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നിട്ട് ശീര്‍ഷാസനം നിന്നിട്ടും അത് നടപ്പാക്കാന്‍ പറ്റിയിട്ടില്ല. അധികാരം കിട്ടാനായി ആരുമായും ബന്ധം സ്ഥാപിക്കാന്‍ മടിയില്ലാത്തവരാണ് എല്‍ഡിഎഫെന്ന് അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് - ആന്‍റണി പറഞ്ഞു.