പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ നടത്തിയത് വഴിപാട് പ്രസംഗം മാത്രമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ടി പി ചന്ദ്രശേഖരന്‍ വധം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാന്‍ സി പി എമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകളാണ് സി പി എമ്മിന്റെയും ബി ജെ പിയുടെയും നേതാക്കള്‍ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് വി എസ് അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത്.
യു ഡി എഫ് നേതാവ് ആര്‍ ശെല്‍വരാജിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വി എസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കാലുമാറ്റക്കാരനായ ശെല്‍വരാജ് വഞ്ചകനാണെന്ന് വി എസ് ആരോപിച്ചിരുന്നു.