വി എസിന്റെ നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോടിയേരി
ശനി, 22 മാര്‍ച്ച് 2014 (17:54 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ടി പി വധക്കേസില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന് . ആര് എം പി എന്ന രാഷ്ട്രീയപാര്‍ട്ടി ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാവില്ല.
കോണ്‍ഗ്രസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് ആര് എം പി. ഇക്കാര്യം വി എസ് തുറന്നു പറഞ്ഞതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കരുതിവച്ചിരുന്ന വെടിമരുന്ന് നഷ്ടമായി. അതുകൊണ്ടാണ് തിരുവഞ്ചൂര്‍ വി എസ്സിനെതിരെ ആക്ഷേപങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ മുഖ്യ പ്രചാരക സരിത എസ് നായരാണെന്നും കോടിയേരി ആരോപിച്ചു.