വി എസിനെതിരായ ഭൂമിദാനക്കേസ് യുഡിഎഫ് ഗൂഢാലോചന: സുരേഷ്

ശനി, 28 ജൂലൈ 2012 (13:16 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസില്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറി സുരേഷ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരായി. ഭൂമിദാനക്കേസ് തികച്ചും അടിസ്ഥാനരഹിതമാണെന്ന് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

യു ഡി എഫ് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഫലമായുണ്ടായ കള്ളക്കേസാണിത്. വി എസിന്റെ അഴിമതിപ്പോരാട്ടങ്ങള്‍ക്ക് തടയിടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സുരേഷ് പറഞ്ഞു. കേസില്‍ എട്ടാം പ്രതിയാണ് സുരേഷ്.

വിമുക്തഭടന്‍മാര്‍ക്ക്‌ ഭൂമി നല്‍കുന്ന പദ്ധതിയില്‍പെടുത്തി വി എസിന്റെ ബന്ധുവിന്‌ ഭൂമി നല്‍കിയതാണ്‌ കേസിനാധാരം. യു ഡി എഫ്‌ സര്‍ക്കാരാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

വെബ്ദുനിയ വായിക്കുക