വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായത് ജാതി മേന്മ കൊണ്ടാണെന്ന് വെള്ളാപ്പള്ളി
ബുധന്‍, 12 ഫെബ്രുവരി 2014 (18:25 IST)
PRO
PRO
വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായത് കഴിവുകൊണ്ടോ ബുദ്ധികൊണ്ട് അല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സുധീരന്‍ കെപിസിസി പ്രസിഡണ്ടായത് എകെ ആന്റണിയുടെ ഔദാര്യവും ജനിച്ച ജാതിയുടെ മേന്മയുമാണ് കാരണമാണ്. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ന്നത് സുകുമാരന്‍ നായരുടെ രഹസ്യ അജണ്ട മൂലമെന്നും വെള്ളാപ്പള്ളി പറഞ്ഞു.