വിഎസ് ഉത്തമനായ കമ്മ്യൂണിസ്റ്റ്, മികച്ച വൈദ്യുതി മന്ത്രി പിണറായി: പിസി ജോര്‍ജ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (12:31 IST)
PRO
ഇടതുപക്ഷ പ്രവര്‍ത്തകരെപ്പോലും ഞെട്ടിച്ച് വിഎസിനെയും പിണറായി വിജയനെയും പുകഴ്ത്തി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പൊതുവേദിയില്‍.
ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഉത്തമനായ കമ്യൂണിസ്റ്റാണ് വി എസ് അച്യുതാനന്ദനെന്ന് സര്‍ക്കാര്‍ പിസി ജോര്‍ജ് പറഞ്ഞു.
കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രി പിണറായി വിജയനാണ്. പിണറായിയുടെ കാലത്താണ് വൈദ്യുതി ഉത്പാദനം കൂടിയത്. വിതരണമേഖല ശക്തിപ്പെടുത്തുന്നതിലുപരി ഉത്പാദനം കൂട്ടാനാണ് പിണറായി ശ്രമിച്ചത് -ജോര്‍ജ് പറഞ്ഞു.
കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാല്‍ അതിന്റെ നന്മയും തിന്മയും മുഖ്യമന്ത്രി തന്നെ അനുഭവിക്കണമെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു.
ടോമിന്‍ തച്ചങ്കരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നാണംകെടുത്തുന്നതാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. മയ്യിലില്‍ ഒറപ്പൊടി കലാകൂട്ടായ്മയുടെ 'അശരണര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.