വിഷു:ശബരിമല പത്തിന് തുറക്കും

ശനി, 5 ഏപ്രില്‍ 2008 (10:43 IST)
KBJWD
എട്ടുദിസത്തെ വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട ഏപ്രില്‍ പത്ത് വ്യാഴാഴ്‌ച വൈകീട്ട്‌ 5.30 ന്‌ തുറക്കും. ഏപ്രില്‍ 14 തിങ്കളാഴ്‌ചയാണ്‌ വിഷു.

ഏപ്രില്‍ 18 വെള്ളിയാഴ്‌ച രാത്രി പത്ത് മണിക്ക് അടയ്‌ക്കും. നട തുറക്കുന്ന വ്യാഴാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കിക്കില്ല. മണിയടിച്ച് ഭഗവാനെ യോഗ നിദ്രയില്‍ നിന്നും ഉണര്‍ത്തി ദീപം തെളിയിക്കും. ഏപ്രില്‍ 11 മുതല്‍ 18 വരെ എല്ലാ ദിവസവും നെയ്യഭിഷേകം ഉണ്ടായിരിക്കും.

വിഷു ദിവസം പുലര്‍ച്ചെ അഞ്ച് മണിമുതല്‍ ഭക്തജനങ്ങള്‍ക്ക്‌ വിഷുക്കണി ദര്‍ശനം നടത്താം. തന്ത്രിയും മേല്‍ശാന്തിയും ഭക്തജനങ്ങള്‍ക്ക്‌ വിഷുക്കൈനീട്ടം നല്‍കും. ഏപ്രില്‍ 13 ഒഴിച്ചുള്ള ദിവസങ്ങളില്‍ പടിപൂജയും പതിനാലാം ഒഴിച്ചുള്ള ദിവസങ്ങളില്‍ ഉദയാസ്‌തമന പൂജയും ഉണ്ട്‌.

ഏപ്രില്‍ 18 ന്‌ രാത്രി നടയടച്ചു കഴിഞ്ഞാല്‍ പിന്നെ ഇടവമാസ പൂജയ്‌ക്കായി മെയ്‌ 14ന്‌ വൈകീട്ട്‌ വീണ്ടും നട തുറക്കും.

വെബ്ദുനിയ വായിക്കുക