വിവാഹമോചിതരാകാന്‍ കാത്തിരിക്കുന്നത് 18, 500 ദമ്പതിമാര്‍

തിങ്കള്‍, 9 മാര്‍ച്ച് 2015 (08:09 IST)
സംസ്ഥാനത്ത് വിവാഹമോചനത്തിനായി കാത്തിരിക്കുന്നത് 18, 500 ദമ്പതിമാരെന്ന് റിപ്പോര്‍ട്ടുകള്‍. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ ഹൈക്കോടതി പുറത്തുവിട്ട 2014ലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായാണ് ഇത്രയധികം ദമ്പതിമാര്‍ വിവാഹമോചനത്തിനായി കാത്തിരിക്കുന്നത്.
 
എറണാകുളം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നത്. വ്യവസായ നഗരത്തില്‍ 1739 പേരാണ് വേര്‍പിരിയാനൊരുങ്ങുന്നത്. അതേസമയം, 2013ല്‍ ഏറ്റവും കൂടുതല്‍പേര്‍ വിവാഹമോചനത്തിന് അപേക്ഷ നല്കിയ തിരുവനന്തപുരം നഗരത്തിലെ കുടുംബകോടതിയില്‍ ഇപ്പോള്‍ ലഭിച്ചിട്ടുള്ള അപേക്ഷ 1160 ആണ്.
 
ഏറ്റവും കുറച്ച് വിവാഹമോചന അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട്ടിലെ കല്‍പ്പറ്റയിലാണ്. 240 പേര്‍. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനം ആഗ്രഹിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. മൂന്നു കോടതികളിലായി 2,744 പേരാണ് ഇവിടെ അപേക്ഷകരായുള്ളത്.

വെബ്ദുനിയ വായിക്കുക