പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദൈവവും ജനങ്ങളും തന്നോടൊപ്പമുണ്ടെന്നും എല്ലാ വിഷമങ്ങളും മാറിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ ഗണേഷിനായി അര മണിക്കൂര്‍ പ്രത്യേക പൂജ നടന്നു. ഒന്നര മണിക്കൂര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു. രാഷ്ട്രീയവും ഭാര്യയുടെ പരാതിയും സംബന്ധിച്ചു പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ തയാറായില്ല.